പിണങ്ങോട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് സമീപം ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറായ ജയകൃഷ്ണന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. കണ്ണൂരിലെ ബന്ധുവീട്ടിലായിരുന്ന ഡോക്ടറും കുടുംബവും രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഷെല്‍ഫില്‍ ഉണ്ടായിരുന്ന 15 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയാണ് നഷ്ടമായത്.
മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ഷെല്‍ഫിന്റെ താക്കോല്‍ കിടപ്പുമുറിയില്‍ തന്നെ ഉണ്ടായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് സെല്‍ഫ് തുറന്ന് മോഷണം നടത്തിയത്. കല്‍പ്പറ്റ സി ഐ പി.പ്രമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.