മിന്നല്‍ മുരളി , മോഷന്‍ പോസ്റ്റര്‍ പുറത്ത്

0

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. വാണിജ്യ വിജയം നേടിയ ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പു മുരളിയെന്ന് തെലുഗു പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ്, തമിഴ് നടന്‍ സോമ സുന്ദരം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവുമാണ് രചന. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാന്നറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്‌സ് ചിത്രീകരണം പൂര്‍ത്തിയായത്. 20 ദിവസങ്ങള്‍ കൊണ്ടാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!