നികുതി പിരിക്കുന്നത് അവസാനിപ്പിക്കണം

0

ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി മുന്‍കാല പ്രാബല്യത്തോടെ പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഇത്തരത്തില്‍ നികുതി പിരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്നും അസോസിയേഷന്‍ നേടിയ അനുകൂല വിധി മുഴുവന്‍കെട്ടിട ഉടമകള്‍ക്കും ബാധകമാക്കണമെന്നും ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നികുതി നിര്‍ണ്ണയിക്കുന്നതിലും അളവിലും വന്നിട്ടുള്ള അപാകതകള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണം.വ്യാപാരികള്‍ക്ക് ലൈസന്‍സ് പുതുക്കുവാനുള്ള കാലാവധി ഒരു മാസം വരെ നീട്ടിനല്‍കണമെന്നും ഭാരവാഹികളായ അലി ബ്രാന്‍,അബ്ബാസ്ഹാജി,അഡ്വക്കറ്റ് ജസ്‌റ്റോപൗലോസ്,വി നിരണ്‍,ബക്കര്‍ പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!