സി കെ ജാനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നല്‍കിയത്.

ബിജെപി മേഖല ജനറല്‍ സെക്രട്ടറി കെ സദാനന്ദന്‍, ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര, ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!