ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കേരളം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ജാവദേക്കര്‍

0

 

വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍ദേശം നല്‍കിയതായി വിവരവകാശ രേഖ.കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള നിര്‍ദേശം കേരളം നല്‍കിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്.

ബഫര്‍സോണ്‍ വിഷയത്തില്‍ ആരാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നാണ് ജനങ്ങളുടെ ചോദ്യം.വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും ബഫര്‍സോണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ രാജ്യസഭയില്‍ കെ കെ രാഗേഷ് എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കിയതിനു പിന്നാലെയാണ് ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി പ്രൊപ്പോസല്‍ നല്‍കിയെന്ന് വനംവകുപ്പ് നല്‍കിയിരിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരിക്കുന്നത്. ഇതോടെയാണ് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കേരളം ഇതുവരെ എത്ര നിര്‍ദേശം നല്‍കിയെന്ന ചോദ്യത്തിന് മറുപടിയായി മൂന്നെണ്ണം എന്നാണ് തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും വിവരാവകാശ പ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്. ആദ്യം 2013 ഫെബ്രുവരി 13നും, 2019 ഡിസംബര്‍ 19നും, അവസാനമായി 2020 നവംബര്‍ 13നുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയതായി ചെതലയം സ്വദേശിയ തോട്ടക്കര കുഞ്ഞുമുഹമ്മദിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. അതേസമയം ബഫര്‍സോണ്‍ നിര്‍ണയ സമതിഅംഗങ്ങള്‍ ആരെക്കെയെന്ന ചോദ്യത്തിന് ഫയല്‍ ലഭ്യമല്ലന്നാണ് മറുപടി ലഭിച്ചിരിക്കന്നത്. എന്തായാലും ഇത്തരത്തില്‍ ഒരു വിവരാവകാശ രേഖ ലഭിച്ചതോടെ ആരാണ് ജനങ്ങളെ കബളിപ്പിക്കുന്നതെ്ന്നാണ് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നത്. ഈ വിഷയത്തില്‍ എന്തായാലും എന്താണ് സംഭവിക്കുന്നതെന്ന അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!