പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ പ്രചരണം നടത്തും

0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാള്‍ സന്ദര്‍ശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളില്‍ എത്തും.

പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയില്‍ എത്തിക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തിവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശിശിര്‍ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനര്‍ത്ഥിിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു.

അതിനിടെ ബാരക്പൂരില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!