കെട്ടിട നികുതി വര്‍ദ്ധനവിന് ഉത്തരവാദി മുന്‍ സി.പി.എം. ഭരണ സമിതി: മാനന്തവാടി നഗരസഭ ഭരണ സമിതി

0

കെട്ടിട നികുതി വര്‍ദ്ധനവിന് ഉത്തരവാദി മുന്‍ സി.പി.എം. ഭരണ സമിതി:
മാനന്തവാടി നഗരസഭ ഭരണ സമിതി

നഗരസഭ കെട്ടിട നികുതി വര്‍ദ്ധനവ് ഉത്തരവാദി മുന്‍ സി.പി.എം.ഭരണ സമിതിയെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി.സി.പി.എം ഭരണ സമിതി പാസാക്കിയ നികുതി വര്‍ദ്ധനവാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നും പരാതികള്‍ പരിഹരിക്കുമെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി.പി.എം. ഭരിച്ചിരുന്ന മുന്‍ ഭരണ സമിതിയുടെ കാലത്താണ് കെട്ടിട നികുതി വര്‍ദ്ധനവ് നടപ്പാക്കിയത്. അന്ന് സി.പി.എം. സ്‌ക്വയര്‍ മീറ്ററിന് 10 രൂപ നിശ്ചയിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അക്കാര്യത്തില്‍ വിയോജന കുറിപ്പ് തയ്യാറാക്കുകയും 6 രൂപ നിരക്ക് ഈടാക്കിയാല്‍ മതിയെന്ന് രേഖാമൂലം ആവശ്യപ്പെട്ടതുമാണ്.സി.പി.എം ന്റെ അന്നത്തെ പിടിവാശി മൂലം നികുതി വര്‍ദ്ധനവിന് കാരണം അന്ന് വീടുകള്‍ക്ക് 25 ശതമാനത്തില്‍ കൂടുതല്‍ നികുതി ചുമത്തരുതെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും സി.പി.എം. അന്ന് 100 ശതമാനം നടപ്പാക്കിയതാണ് ഇന്നത്തെ നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമെന്നും നികുതി വര്‍ദ്ധനവ് പരിഹരിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും ഭരണ സമിതി പറഞ്ഞു.ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന വ്യാപാരികളുടെ പരാതിക്കും പരിഹാരമുണ്ടാകുമെന്നും ഭരണ സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മാര്‍ഗ്ഗരറ്റ് തോമസ്,നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍,ടിജി ജോണ്‍സണ്‍,ഷീജ മോബി,സ്മിത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!