സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സി.കെ ജാനുവിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ബത്തേരി ടൗണില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുത്,നേതൃത്വം പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.പഴയ ബസ്സ്റ്റാന്റ് പരിസരത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സുല്‍ത്താന്‍ ബത്തേരി പഴയ ബസ്സ്റ്റാന്റ് പരിസരങ്ങളിലാണ് ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സേവ് ബി.ജെ പി, സേവ് എന്‍ഡിഎ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സി.കെ ജാനുവിനെ നമുക്ക് വേണ്ട,നേതൃത്വം പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുക,ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മുടക്കുന്ന പണം വയലാറിലെ നന്ദുവിന്റെ കുടുംബത്തിന് നല്‍കുക,ജാനുവിന് വേണ്ടി പണവും,മൈദയും,സമയവും പാഴാക്കരുത്.ഒരു ഓട്ടോറിക്ഷയില്‍ പോലും കയറ്റാന്‍ ആളില്ലാത്ത ജാനുവിന് സീറ്റ് നല്‍കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുളളത്.ബത്തേരിയില്‍ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ മുന്നണിക്കുള്ളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സേവ് ബിജെ.പി സേവ് എന്‍.ഡി.എയുടെ പേരില്‍ ബത്തേരി ടൗണില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.