അഖില വയനാട് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
റെസ്‌ക്യു ടീമില്‍ കൂടുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനു ഫണ്ട് കണ്ടെത്തുന്നതിന്റ ഭാഗമായി അഖില വയനാട് ത്രിദിന വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.ജയ് ഹിന്ദ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉല്‍ഘാടനം ചെയ്തു.
മിസ്റ്റര്‍ വയനാടായ വാളാട് സ്വദേശി പ്രസാദ് ആലഞ്ചേരി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കാട്ടുപാറ എന്നിവരെ ആദരിച്ചു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ,ജോയ്സ്സി ഷാജു,നാസര്‍ കരിയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.