നഗരസഭ ചെയര്‍മാനെ അപമാനിച്ച സംഭവം; ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു
വിമുക്തി ജില്ലാ തല പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിനെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അപമാനിച്ചുവെന്നാരോപിച്ച് നഗരസഭ കൗണ്‍സിലര്‍മാരും രാഷ്ട്രീയ നേതാക്കളും ഗാന്ധിപാര്‍ക്കില്‍ കമ്മീഷണറുമായി വാക്കേറ്റമുണ്ടായി. സംഭവത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരമായി.