മുട്ടില്‍ മണ്ഡലം കര്‍ഷകകോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ മുട്ടില്‍ പഞ്ചായത്ത് കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി.മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എ ഴുതി തള്ളുക, പ്രളയം നിമിത്തം വിള നശിച്ചുപോയ മുഴുവന്‍ ആളുകള്‍ക്കും വിളനാശത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്ന ധര്‍ണ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍.എയുമായ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.