കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണം: പ്രതിഷേധവുമായി നാട്ടുകാര്‍

0

കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണം, പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.മഴ പെയ്തതോടെ റോഡിനു ഇരുവശവുമുള്ള വീടുകളില്‍ ചെളിവെള്ളം നിറയുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. ചെന്നലോട് ഭാഗത്ത് ഒട്ടേറെ വീടുകളിലേക്ക് ചെളിവെള്ളം കുത്തിയൊലിച്ച് ഇറങ്ങിയതോടെ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പടിഞ്ഞാറത്തറ എസ് ഐ അബൂബക്കര്‍,തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു,സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി എന്നിവര്‍ പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

മിക്കയിടങ്ങളിലും മണ്ണും റോഡുപണിക്കാവശ്യമായ മറ്റ് വസ്തുക്കളും കൂട്ടിയിട്ട നിലയിലായതിനാല്‍ മഴവെള്ളം കെട്ടിക്കിടക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍ ഇല്ലാത്തതും പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!