കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ

0

കനത്ത ചൂടിന് ആശ്വാസമായി ജില്ലയില്‍ വേനല്‍ മഴ. ജില്ലയില്‍ കഴിഞ്ഞ 2 ദിവസങ്ങളിലായി ഒട്ടുമിക്കയിടങ്ങളിലും മഴ പെയ്തു.വേനല്‍ ചൂട് ശക്തമായിരിക്കെ മഴയെത്തിയത് കാര്‍ഷിക മേഖലയില്‍ കാപ്പിയടക്കമുള്ള കൃഷികള്‍ക്കും ഗുണകരമായി. മാര്‍ച്ച് മാസം ആദ്യം തന്നെ ജില്ലയില്‍ താപനില ഗണ്യമായി വര്‍ധിച്ചിരുന്നു.

ജില്ലയില്‍ പലഭാഗങ്ങളിലും 31 ഡിഗ്രി സെല്‍ഷ്യല്‍സും അതിനു മുകളിലും ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!