എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; 

0

എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.ഇന്ന് രാവിലെ സംസ്ഥാന കമ്മിറ്റി യോഗം ചേരും. ഇതിന് ശേഷം വൈകിട്ട് നാലുമണിക്ക് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും. ഇതിനുശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

 

കല്‍പ്പറ്റ സീറ്റില്‍ എം.വി. ശ്രേയാംസ് കുമാര്‍ തന്നെ മത്സരിക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.കൂത്തുപറമ്പില്‍ കെ.പി. മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും മത്സരിക്കും. ഷെയ്ഖ് പി. ഹാരീസിനെ രാജ്യസഭയിലേക്കാണ് പരിഗണിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!