രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും കല്‍പ്പറ്റ എസ്.ഐ കെ.ജെ ജോസഫും സംഘവും കല്‍പ്പറ്റ ലീഗല്‍ മെട്രോളജി ഓഫീസിന് സമീപത്ത് വെച്ച് കച്ചവടക്കാര്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നയാളെ പിടികൂടി.ബത്തേരി പള്ളിക്കണ്ടി കോഴിപ്പറമ്പത്ത് കെ.പി നിര്‍ജാസ് (37) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 300 പേക്കറ്റ് ഹാന്‍സും KL 73 C 9194 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.