4000 രൂപ വാങ്ങി കബളിപ്പിച്ചു വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കൂടും കോഴിയും പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരില്‍ നിന്നും 4000 രൂപ വീതം വാങ്ങി കബളിപ്പിച്ചതായി ആരോപണം.വീട്ടമ്മമാര്‍ പനമരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ഇന്ന് രാവിലെ വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം പനമരം പഞ്ചായത്തുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതിയില്‍ സഹകരണ സ്ഥാപനമായ ഹോപ്‌കോയും പങ്കാളികളായിരുന്നു.കൂടും, കോഴിയും കൊടുക്കേണ്ട ചുമതല ഹോപ്‌കോയ്ക്കായിരുന്നു
4000 രൂപ അടച്ചവര്‍ക്ക് 25 കോഴിയും, കൂടും അതിനോടൊപ്പം മരുന്നും തിറ്റയും നല്‍കിയി ട്ടുണ്ട് 90 റോളം കുടുംബശ്രീ അംഗങ്ങള്‍ ഇതില്‍ രജിസ്േ്രടഷന്‍ ചെയ്‌തെങ്കിലും ഈ ആനുകൂല്യം നാളിതുവരെയായി ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്
4000 രൂപ അടച്ചവിട്ടമ്മമാര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.ഹോപ് കോയുമായി ബന്ധപ്പെട്ട ചിലര്‍ വിടുകളില്‍ ചെന്ന് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ആധാര്‍ കാര്‍ഡും, ഫോട്ടോയും, മറ്റ് പേപ്പറുകളും വാങ്ങുകയും ചെയ്തു.കോഴിയും, കൂടും പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനാണെന്ന് പറഞ്ഞാണ് ഇവരില്‍ നിന്നും ഇത്തരം സാധനങ്ങള്‍ കൈക്കലാക്കിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. ഒന്നര വര്‍ഷം കഴിഞ്ഞാണ് 4000/ രൂപ അടച്ച വീട്ടമ്മമാര്‍ക്ക് 32000 രൂപ കൂടി അടക്കണമെന്ന് വിവിധ ബേങ്കുകളില്‍ നിന്ന് അറിപ്പുണ്ടായത്ആധാര്‍ കാര്‍ഡും, മറ്റും വാങ്ങി ഹോപ്‌കോ വേറെ ലോണ്‍ തരപ്പെടുത്തിയെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.ടി.എ വത്സല വാസു ( ഹരിത കുടുംബശ്രീ, നീരട്ടാടി), സുധാ ബാല ക്യഷ്ണന്‍ (അമൃത കുടുംബശ്രീ അഞ്ചു കുന്ന്), അഫ്‌സത്ത് ചൈതന്യ കുടുംബശ്രീ പനമരം ഓട കൊല്ലി), പത്മാവധി ,യമുന കുടംബശ്രീ), മല്ലിക ഗീതാജ്ഞാലികുടുംബശ്രീ) എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയില്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വേണ്ട പരിഹാരം കാണാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം തല്‍ക്കാലികമായി നിറുത്തിവെച്ചത.്