ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വനിതകളെ ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക,ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ സൗമ്യ,തുടങ്ങി ആരോഗ്യ രംഗത്തെ മുന്നണിപോരാളികളെയാണ് ആദരിച്ചത്.
ജില്ലാ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം മേധാവി ഡോ മെറിന്‍ പൗലോസ്,ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ശ്രീമതി ഭാവാനി തരോള്‍,ശ്രീമതി ശാന്തമ്മ ഹെഡ് നേഴ്‌സ്,സീനിയര്‍ സ്റ്റാഫ് നേഴ്‌സ്് ശ്രീമതി.വിജയകുമാരി, സ്റ്റാഫ് നഴ്‌സ് യമുന എന്നിവരെയും ജില്ലയിലെ പ്രസവ സ്ത്രീ രോഗ ചികിത്സാ രംഗത്തെ മുതിര്‍ന്നവരായ ഡോ. ഓമന മധുസൂദനന്‍,ഡോ. ആലിസ് ജോസ്,ഡോ. ഖാന്‍ നൂര്‍ജഹാന്‍,ഡോ ഏലിയാമ്മ വര്‍ഗീസ് എന്നിവരെയും,ഡി എം വൈറോളജി ലാബിനു നേതൃത്വം നല്‍കിവരുന്ന ഡോ. ചമ്പ,ഡോ. ദീപ്തി,സ്റ്റാഫ് നഴ്‌സ് യമുന, ഡി എം വിംസിലെ കോവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിച്ചു വരുന്ന നേഴ്‌സുമാരെയും ചടങ്ങില്‍ ആദരിച്ചു.
എച്ച് ആര്‍ വിഭാഗം സീനിയര്‍ മാനേജര്‍ ശ്രീമതി സംഗീത സൂസന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ ഡോ. ശുഭ എന്നിവര്‍ പങ്കെടുത്തു.ശ്രീമതി ശ്രുതി കെ ബി, കീര്‍ത്തന, മുഹ്‌സിന എന്നിവര്‍ നേതൃത്വം നല്‍കി