എ.എന്‍.മുകുന്ദന് സാഹിത്യ പുരസ്‌ക്കാരം
ഭാഷാശ്രീ സാംസ്‌ക്കാരിക മാസിക 9ാം സാഹിത്യ പുരസ്‌ക്കാരത്തിനര്‍ഹനായി തൃശ്ശിലേരി എ.എന്‍.മുകുന്ദന്‍.ശബരിമല യുവതി പ്രവേശനവും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും നാടകരൂപത്തിലാക്കിയ ‘ഇത് എന്റെ ശ്രീധര്‍മ്മശാസ്താ’എന്ന നാടക രചനക്കാണ് പുരസ്‌കാരം ലഭിച്ചത്.20 ന് കോഴിക്കോട് വെച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങും.
2018ലെ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നുണ്ടായ ശബരിമലയിലെ സംഘര്‍ഷ പശ്ചാതലം അതെപടി ഒപ്പിയെടുത്ത് എ.എ.മുകുന്ദന്‍ എഴുതിയതാണ് എന്റെ ശ്രീധര്‍മ്മശാസ്താ എന്ന നാടകം. അന്ന് ശബരിമലയിലെ സംഘര്‍ഷത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ മുഴുവനും ഈ നാടകത്തിലെ താരങ്ങളാണ്.ഒരു ബിഗ് ബജറ്റ് സിനിമയുടെ പശ്ചാത്തലമാണ് നാടകത്തിലുള്ളത്. രാഷ്ടീയ പാര്‍ട്ടികളെ ഒട്ടും തീണ്ടാത്ത ഈ നാടകം അന്നുണ്ടായ സംഭവങ്ങളുടെ നേര്‍കാഴ്ചയാണ്.
പ്രകാശനമില്ലാതെ പ്രകാശിക്കുന്ന ഈ നാടകം വായിച്ചാല്‍ മകരവിളക്ക് നേരില്‍ കണ്ട അനുഭവ മായിരിക്കുമെന്നാണ് എ.എന്‍.മുകുന്ദന്‍ പറയുന്നത്. അമേച്വര്‍, പ്രഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള എ.എന്‍.മുകുന്ദന്‍ 17 വര്‍ഷകാലം ആകാശവാണി കോഴികോട് നിലയത്തിലെ നാടക ആര്‍ട്ടിസ്റ്റ് കൂടിയാണ്. നാടകവും കഥകളും രചിക്കാറുള്ള മുകുന്ദന്‍ സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌ക്കാരിക പെന്‍ഷന്‍ വാങ്ങുന്ന വടക്കെ വയനാട്ടിലെ എക വ്യക്തി കൂടിയാണ്. കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ മാനന്തവാടി മണ്ഡലം പ്രസിഡന്റും എഫ്.ആര്‍.എഫ് ജില്ലാ കണ്‍വീനര്‍ കൂടിയാണ് എ.എന്‍.മുകുന്ദന്‍. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് എ.എന്‍.മുകുന്ദന്‍.