കടുവയ്ക്കായി തെരച്ചില്‍  വൈകിട്ട് കൂടുസ്ഥാപിക്കും 

0

കടുവയ്ക്കായി തെരച്ചില്‍ വൈകിട്ട് കൂടുസ്ഥാപിക്കും തവിഞ്ഞാല്‍ ഒഴക്കോടി വെള്ളരിപ്പാലത്ത് കടുവയെ തുരത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ ഇന്ന് 2 മണിമുതല്‍ പ്രദേശത്ത് കടുവയ്ക്കായി തെരച്ചില്‍ ആരംഭിച്ചു. കണ്ടെത്തിയില്ലെങ്കില്‍ രാത്രി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനും തീരുമാനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും പ്രദേശവാസികളും ഡി.എഫ്.ഒ രമേശ് വിഷ്‌ണോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കടുവ മണക്കാട് ഫ്രാന്‍സീസിന്റെ പത്ത് മാസം പ്രായമുള്ള പശുകിടാവിനെ കൊന്നു തിന്നുകയും പശുവിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം കടുവ വീണ്ടുമെത്തി ഭക്ഷിച്ചു. തോട്ടത്തിലുണ്ടായിരുന്ന പശുവിന്റെ ജഡം ഏകദേശം 150 മീറ്ററോളം മാറി വയലിലെ തീറ്റപ്പുലിനിടയില്‍ കൊണ്ടു വന്നിട്ടാണ് ഭക്ഷിച്ചത്. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, ബ്ലോക്ക് മെമ്പര്‍ അസീസ് വാളാട്, പ്രദേശവാസികമായ പ്രതീഷ് മൈലാടി, മനോജ് ഒഴക്കോടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!