എര്‍ത്തിയാന്‍ പ്രൊജക്റ്റ് വെള്ളമുണ്ട ഗവ:ഹൈസ്‌ക്കൂള്‍ ടീമിന് ഒന്നാം സ്ഥാനം

0

വിപ്രോ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ എര്‍ത്തിയാന്‍ പ്രൊജക്റ്റ് മത്സരത്തില്‍ വെള്ളമുണ്ട ഗവണ്മെന്റ് ഹൈസ്‌ക്കൂള്‍ ടീം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. സിയ സി, മുഹമ്മദ് അഷ്‌കര്‍, തന്മയ എസ്., ഫാത്തിമ റബീഅ, അഫ്‌ലഹ് അഹമ്മദ് എന്നീ വിദ്യാര്‍ത്ഥികള്‍ ജൈവ വൈവിധ്യത്തെ കുറിച്ച് നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് െ്രെപസും സ്‌കൂള്‍ എച്ച്.എം സുധ പി കെ നല്‍കി.ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ദിവ്യ കെ ടി, മനോജ് , അധ്യാപകരായ ഉഷ കെ, മിസ്‌വര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!