ജല സംരക്ഷണ ക്യാമ്പയിന് സംഘടിപ്പിച്ചു
എസ്.കെ.എസ്.ബി.വി പറളിക്കുന്ന് ഇസ്സത്തുല്‍ ഇസ്ലാം മദ്റസാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണ ക്യാമ്പയിന് സംഘടിപ്പിച്ചു .പറവകള്‍ക്ക് നീര്‍കുടങ്ങള്‍ സ്ഥാപിക്കല്‍, ചാര്‍ട്ട് പ്രദര്‍ശനം, ഉദ്ബോധനം, പ്രതിജ്ഞ തുടങ്ങിയവയും സംഘടിപ്പിച്ചു.പറളിക്കുന്നില്‍ വയനാട് പി.ഡി പി.സി അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തീബ് സി.പി ഹാരിസ് ബാഖവി അദ്ധ്യക്ഷനായിരുന്നു. പി.വി സിദ്ദീഖ് മാസ്റ്റര്‍, എം മൊയ്തു മൗലവി , അബ്ദുന്നാസിര്‍ മൗലവി, ഹനീഫ് മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു.