സ്വകാര്യ കോട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. 

0

കമ്പളക്കാട് ടൗണിനു സമീപമുളള ബാങ്ക് റോഡിലെ കണിയാം കണ്ടി കുഞ്ഞമ്മദ് എന്ന വ്യക്തിയുടെ സ്വകാര്യ കോട്ടേഴ്‌സിലെ ഒരു റൂമിലെ അടുക്കളയിലാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.ചേമ്പില്‍ ഖാദര്‍ എന്ന ആള്‍ താമസിക്കുന്ന റൂമായിരുന്നു. തീപിടിച്ച് റൂമിലെ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി കരുതുന്നു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി. ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!