ലേണേഴ്‌സ് ലൈസന്‍സും കഴിവു പരിശോധന ആവശ്യമില്ലാത്ത െ്രെഡവിംഗ് ലൈസന്‍സ് പുതുക്കലും ഉള്‍പ്പെടെ 18 സേവനങ്ങള്‍ ആധാര്‍ കാര്‍ഡ് അധിഷ്ഠിതമാക്കി ഓണ്‍ലൈനാ ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ആര്‍സി,െ്രെഡവിംഗ് ലൈസന്‍സ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന് അനുബന്ധമായാണ് ഇത് നടപ്പാക്കുക.
ഡ്യൂപ്ലിക്കേറ്റ് െ്രെഡവിംഗ് ലൈസന്‍സ്, ആര്‍സിയിലും ലൈസന്‍സിലും വിലാസം മാറ്റല്‍, രാജ്യാന്തര െ്രെഡവിംഗ് പെര്‍മിറ്റ,് ലൈസന്‍സില്‍ നിന്ന് വാഹനത്തിന്റെ തരം മാറ്റല്‍, (ക്ലാസ് ഓഫ് വെഹിക്കിള്‍), താല്‍ക്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷ, ഫുള്‍ ബോഡിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍സി അപേക്ഷ, ആര്‍സിക്ക് എന്‍.ഒ.സിക്കുള്ള അപേക്ഷ, ഉടമസ്ഥാ വകാശം മാറ്റാല്‍,ആര്‍സിയിലെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അംഗീകൃത കേന്ദ്രങ്ങളില്‍ െ്രെഡവിംഗ് പഠിക്കാന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ,ഡിപ്ലോമാറ്റിക് ഓഫീസറുടെ വാഹന രജിസ്‌ട്രേഷനും,രജിസ്‌ട്രേഷന്‍ മാര്‍ക്കും, ഹയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് അവസാനിപ്പിക്കല്‍ എന്നിവയാണ് ഓണ്‍ലൈന്‍ ആക്കുന്നത്