അച്ചടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കോവിഡിനെ തുടര്‍ന്ന് ഇറക്കുമതി വൈകുന്നതും മറ്റ് കാരണങ്ങള്‍ മൂലവും കൂടുതലായി ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ആര്‍ട്ട് പേപ്പറിന് കടുത്ത ക്ഷാമം നേരിടുന്നതായും ,വിലവര്‍ദ്ധനവ് കാരണം അച്ചടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കടലാസിന്റെ വിലവര്‍ധനവും, ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.