മാനന്തവാടിയിലും കോണ്‍ഗ്രസ്സില്‍ രാജി
മാനന്തവാടിയിലും കോണ്‍ഗ്രസ്സില്‍ രാജി
കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗവും തവിഞ്ഞാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കെ.എസ്.സഹദേവനാണ് രാജിവെച്ചത്. സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സഹദേവന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ ഡി.സി.സി.നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സഹദേവന്‍ പറഞ്ഞു.
നിലവില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗമാണ് സഹദേവന്‍.മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍തവിഞ്ഞാല്‍ പഞ്ചായത്ത് അംഗം,തലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ്, തലപ്പുഴ എന്‍ജീനീയറിംഗ് കോളേജ്, ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പി.ടി.എ.പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്