കേരള ജനപക്ഷം വയനാട് ജില്ലാകമ്മറ്റി സിപിഐയിലേക്ക്

0

പി സി ജോര്‍ജിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ച് കേരളജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ച് വിട്ട് സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജനപക്ഷം ജില്ലാ പ്രസിഡന്റ് പി നൗഷാദ് മാനന്തന്തവാടിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.പി.സി ജോര്‍ജ് നടത്തുന്നത് തിര്‍ത്തും വര്‍ഗ്ഗീയപരാമര്‍ശവും ന്യൂനപക്ഷ സമുദയങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകളുമാണ്.ഇത് ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന നിലപാടുകള്‍ അല്ലന്നും നൗഷാദ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് പി.ബി ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ബെന്നി മുണ്ടുങ്കല്‍, ടോണിജോണി,ബിനീഷ് മന്നക്കാട്ട്,പി.സി ലിനോജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ സംഘടന വിട്ടതായും നൗഷാദ് പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു,എഐവൈഎഫ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഷിജു കൊമ്മയാട്,നിസാര്‍ മടംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!