അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം തടയണം
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് അനിയന്ത്രിതമായി കുഴല്‍ കിണര്‍ നിര്‍മിച്ച് ഭൂഗര്‍ഭ ജലചൂഷണം നടത്തുന്നത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ജനതാ ട്രേഡ് യൂണിയന്‍ സെന്റര്‍ (ജെ.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത വണ്ടികളാണ് ഇത്തരത്തില്‍ കിണര്‍ നിര്‍മിക്കുന്നത്. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണ് ഭൂഗര്‍ഭ ജല വകുപ്പില്‍ രജിസ്റ്റര്‍ ചെയതിട്ടുള്ളത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും നിരവധി വാഹനങ്ങളാണ് അനധികൃതമായി ജില്ലയിലുള്ളത്.നിയമാനുസൃതം 330 മാത്രമെ കുഴല്‍ കിണര്‍ നിര്‍മാണം നടത്താന്‍ പാടുള്ളൂ.എന്നാല്‍ ഇത് അധികൃതര്‍ പരിശോധിക്കുന്നില്ല. ജലദൗര്‍ലഭ്യതക്കും പരിസ്ഥി കാഘാതങ്ങള്‍ക്കും കാരണമാവും വിധത്തിലാണ് വന്‍കിട ഹോട്ടലുടമകളുള്‍പ്പെടെ കിണര്‍ കുഴിക്കുന്നത്.ഇതിനെതിരെ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും രജിസ്‌ട്രേഷന്‍ ഫീയും നഷടപ്പെടുത്തിയാണ് തമിഴ്‌നാട് ലോബി പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന അനധികൃത കുഴല്‍ കിണര്‍ നിര്‍മാണം തടയാന്‍ ഉന്നത ഇടപെടല്‍ വേണമെന്നും ഭാരവാഹികളായ അസീസ് കൊടക്കാട്, റെജി ചൂട്ടക്കടവ് എന്നിവര്‍ ആവശ്യപ്പെട്ടു.