കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊടുക്കുമെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി

0

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്‍.വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ സാധിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവ് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തേക്ക് വന്ന് 72 മണിക്കൂറിനുള്ളില്‍ തിരിച്ചു പോകാന്‍ കഴിയുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ അതിര്‍ത്തി കടത്തിവിടേണ്ടതില്ല എന്ന ഉത്തരവില്‍ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!