ചരക്ക് വാഹന തൊഴിലാളികള്‍  അതിജീവന സമരം നടത്തി

0

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ചരക്ക് വാഹന തൊഴിലാളികള്‍ മാനന്തവാടിയില്‍ അതിജീവന സമരം നടത്തി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കരുത്,ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് പിന്‍വലിക്കുക,ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധനയും,തൊഴിലാളി പീഠനവും അവസാനിപ്പിക്കുക,പരിശോധന ഖനന കേന്ദ്രങ്ങളില്‍ നടത്തുക, ചരക്ക് വാഹന സമയനിയന്ത്രണം ഒഴിവാക്കുക,ഫാസ്ടാഗ്  പിന്‍വലിക്കുക, കര്‍ണാടകയില്‍ പോകാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.സി.ഐ.ടി.യു വയനാട് ജില്ലാ പ്രസിഡന്റ് പിവി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.സാജു പി ഡി അദ്ധ്യക്ഷനായിരുന്നു.എം. രജീഷ്, സി.പി.മുഹമ്മദാലി, കെ.ജി ജോയി, പി.യു സന്തോഷ്‌കുമാര്‍, റിജോസ് ജോസഫ്, ഷാജി പടയന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!