മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
കാര്‍ഷിക മേഖലയ്ക്കും ക്ഷീരമേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. 80,05,87,021 രുപ വരവും 79,96,06,500 രൂപ ചിലവും 980521 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി കൂലി ചിലവ് ഉള്‍പ്പെടെ 96.50 ലക്ഷം രൂപയും.ക്ഷീരമേഖലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് 22 ലക്ഷവും ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സന്റീവ് ഇനത്തില്‍ 270 ലക്ഷവും ഉള്‍പ്പെടെ 292 ലക്ഷം രൂപയും പാര്‍പ്പിട മേഖലയില്‍ 192.82 ലക്ഷം രൂപയുടെയുടെയും ആരോഗ്യമേഖലയില്‍ സഞ്ചരിക്കുന്ന ആതുരാലയം 40 ലക്ഷം നല്ലൂര്‍ നാട് ഡയാലിസിസ് സെന്റര്‍ 40.29 ലക്ഷം ഉള്‍പ്പെടെ 103.79 ലക്ഷം രൂപയും ഉള്‍പ്പെടെ ക്ഷേമം, പശ്ചാതല വികസനം, വിദ്യാഭ്യാസം, വനിത, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖയ്ക്കും തുക വകയിരുത്തിയുള്ള ബജറ്റാണ് എ.കെ.ജയഭാരതി അവതരിപ്പിച്ചത്.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു.ത വിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.വി.ബിജോള്‍, പി. കല്ല്യാണി, ജോയ് സി ഷാജു, മെമ്പര്‍മാരായ പി.ചന്ദ്രന്‍, അബ്ദുള്‍ അസീസ്, പി.കെ.അമീന്‍, സെക്രട്ടറി പി.കെ.പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.