പ്രൊജക്റ്റ് വിഷന്‍   നിര്‍മ്മിച്ച  രണ്ട് ഭവനങ്ങളുടെ  താക്കോല്‍ കൈമാറി

0

പ്രളയാനന്തരം   പ്രൊജക്റ്റ് വിഷന്‍  ദുരിതബാധിത  കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച  രണ്ട് ഭവനങ്ങളുടെ  താക്കോല്‍ കൈമാറി.ഭിന്നശേഷിക്കാരനായ  കണിയാമ്പറ്റ സ്വദേശി മായന്‍കോട് സിദ്ധിഖ്, വൈത്തിരി അമ്മച്ചി പറമ്പില്‍ ലാലി ജോണ്‍സന്‍ എന്നിവര്‍ക്കായാണ് വീടുനിര്‍മ്മിച്ചു നല്‍കിയത്. തോമസ് മുരിങ്ങത്തേരിയില്‍  തൃക്കൈപ്പറ്റയില്‍  ദാനമായി നല്‍കിയ സ്ഥലത്താണ് ലാലി ജോണ്‍സന്  ഭവനം നിര്‍മ്മിച്ചത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍,  രോഗികള്‍,വികലാംഗര്‍, ഗവണ്‍മെന്റ് ഭവന നിര്‍മ്മാണ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍  എന്നിവര്‍ക്കു മുന്‍ഗണന നല്‍കിയാണ് പ്രൊജക്റ്റ് വിഷന്‍ ഉപഭോക്താക്കളെ തിരെഞ്ഞെടുത്തത്. മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ സാമ്പത്തിക  പിന്തുണയോടെയാണ്   ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ജോര്‍ജ് എം ജോര്‍ജ്,ബാബു ജോണ്‍ മലയില്‍ , മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് , വാര്‍ഡ് മെമ്പര്‍ രാജു ഗജമാടി .തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!