വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

0

ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നടക്കുന്ന ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ബോര്‍ഡ് പുനസംഘടനയില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിലും പ്രതിഷേധിച്ച്
ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

 

 

ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ തൊഴിലുടമ വിരുദ്ധ നിലപാടിന് എതിരെയും,  മുനിസിപ്പല്‍,പഞ്ചായത്ത് ലൈസന്‍സ് ഫീസ് ഏകീകരണത്തിന്റെ പേരില്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതിനെതിരെയും,വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്താതെ ചുരം റോഡ് അടച്ചതിനെതിരെയും,ജി.എസ്.ടിയിലെ പാകപ്പിഴകള്‍ കൊണ്ട് വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന ബാദ്ധ്യതകള്‍ പരിഹരിക്കാത്തതിലും പ്രതിക്ഷേധിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ പണിമുടക്ക്  നടത്തിയത്.വയനാട്ടിലെ 95% വ്യാപാരികളും അംഗങ്ങളായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നിലവില്‍ 3 അംഗങ്ങള്‍ ഉള്ളത് പുനസംഘടനയില്‍ 2 ആയി കുറച്ചു.200ല്‍ താഴെ അംഗങ്ങള്‍ ഉള്ള ഒരു സംഘടനയ്ക്ക് 2 പ്രതിനിധികളെയും  വ്യാപാരികളുടെ സംഘടനാ  പിന്തുണയില്ലാത്ത ഒരു ആളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ തിരുകി കയറ്റിയാണ്  ബോര്‍ഡില്‍ പുനസംഘടന നടത്തിയത്.

 

2018-2019 വര്‍ഷങ്ങളിലെ പ്രളയവും തുടര്‍ന്ന് കോവിഡ് മൂലവും വ്യാപാര മേഖല

തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തില്‍ നിലവിലുള്ള കയറ്റിറക്ക് കൂലി 2 വര്‍ഷത്തേക്ക് തുടരാന്‍ ആവശ്യപ്പെട്ട് ചുമട്ട് തൊഴിലാളി ബോര്‍ഡ് ചെയര്‍മാനും ഡി.എല്‍.ഒ ക്കും സംഘടന കത്ത് നല്‍കിയത്.എന്നാല്‍ 6 മാസം കഴിഞ്ഞിട്ടും മേല്‍ വിഷയം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ ചെയര്‍മാന്റെ ചാര്‍ജുള്ള ഡിഎല്‍ഒ തയ്യാറാവാതെ തൊഴിലുടമകളെ അവഹേളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.തൊഴിലുടമകള്‍ നല്‍കുന്ന 27% ലെവി ഉപയോഗിച്ചാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്ന യാഥാര്‍ത്യം മറന്നാണ് തുടര്‍ച്ചയായി ബോര്‍ഡിന്റെ ഭാഗത്ത് നിന്നും തൊഴിലുടമകളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇക്കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ബോര്‍ഡ് ബഹീഷ്‌ക്കരണം അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ധര്‍ണ്ണ സമരത്തില്‍ ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രൂ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി.ജോയി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജന. സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ്,കെ.ഉസ്മാന്‍, കെ.ടി ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, ഡോ.മാത്യു തോമസ്, എം വി സുരേന്ദ്രന്‍, വനിതാ വിംഗ് സംസ്ഥാന ട്രഷറര്‍ ശ്രീജ ശിവദാസ്,സി.രവീന്ദ്രന്‍, സി.വി വര്‍ഗ്ഗീസ്, കമ്പ അബ്ദുള്ള ഹാജി, പി.വി മഹേഷ്, സി.അബ്ദുള്‍ ഖാദര്‍, ടി. സി വര്‍ഗ്ഗീസ്, അഷ്‌റഫ് കൊട്ടാരം, വി.ഹരിദാസന്‍, കുഞ്ഞുമോന്‍ മീനങ്ങാടി, റഷീദ് അമ്പലവയല്‍, ഉണ്ണികാമിയോ, സിജിത്ത് ജയപ്രകാശ്, സൗദകല്‍പ്പറ്റ, മുനീര്‍ നെടുങ്കണ, റെജിലാസ് കെ.എ, പി.ടി അഷ്‌റഫ്, സന്തോഷ് എക്‌സല്‍, എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!