പരാജയപ്പെട്ടു എങ്കിലും വാഗ്ദാനം നിറവേറ്റി
നഗരസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാര്‍ട്ടിയുടെ സഹായത്തോടെ യാഥാര്‍ത്ഥ്യമാക്കി പുത്തന്‍ മാതൃകയായി സുമരാജന്‍. മാനന്തവാടി നഗരസഭ 30-ാം ഡിവിഷനില്‍ ഒഴക്കോടിയില്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമരാജനാണ് വാഗ്ദാനം നല്‍കിയ പൈപ്പുകള്‍ വാങ്ങിച്ചു നല്‍കി പുത്തന്‍ മാതൃക സൃഷ്ടിച്ചത്.
ഇക്കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ വാര്‍ഡിലെ ഒഴക്കോടി പിലാശ്ശേരി പുഴംചാല്‍ റോഡില്‍ പിലാശ്ശേരി വയല്‍ തോടിന് പൈപ്പ് ഇട്ട് തരണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ജയിച്ചാലും തോറ്റാലും പൈപ്പ് ഇട്ട് തരുമെന്ന് സുമരാജന്‍ പറഞ്ഞിരുന്നു.ഈയൊരു വാഗ്ദാനമാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സുമ രാജന്‍ മുന്‍കൈ എടുത്ത് ബി.ജെ.പി. ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിറവേറ്റിയത്.തോടിന് കുറുകെ നാല് പൈപ്പുകള്‍ ഇട്ട് മണ്ണിട്ട് നികത്തുകയും ചെയ്തു.ഇതാകട്ടെ പ്രദേശവാസികള്‍ക്ക് പുതിയ അനുഭവവുമായി.സുമരാജന്റെ ഇത്തരമൊരു മാതൃക നാട്ടിലുള്ളവര്‍ക്കും വേറിട്ടൊരു അനുഭവമായി.സുമയും ബി.ജെ.പി. ബൂത്ത് കമ്മിറ്റിയും ഇതെ ഡിവിഷനില്‍ തന്നെ മറ്റൊരു വാഗ്ദാനം കൂടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.