ക്ഷണിച്ചില്ലെന്നാരോപണം കോണ്‍ഗ്രസ് പ്രകടനം നടത്തി
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഇന്ന് നടത്തിയ വികസന സെമിനാറിലേക്ക് ജനപ്രതിനിധികള്‍ ഇല്ലാത്ത പാര്‍ട്ടികളെ പോലും ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മാത്രം തഴഞ്ഞു എന്നാരോപിച്ച് സെമിനാര്‍ നടക്കുന്ന സിറ്റി ഓഡിറ്റോറിയത്തിലേക്കും തുടര്‍ന്ന് ടൗണിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി്.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍.
മുന്‍കാലങ്ങളില്‍ എല്ലാം എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളിച്ചാണ്
വികസന സെമിനാറുകള്‍. സംഘടിപ്പി ച്ചിരുന്നത് എന്നും. വിമര്‍ശനങ്ങളെ ഭയന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമിനാറില്‍ നിന്നും എല്‍ഡിഎഫ് ഭരണ സമിതി ഒഴിവാക്കിയത് എന്നും നേതാക്കള്‍ ആരോപിച്ചു.
പ്രതിഷേധ പ്രകടനത്തിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധ യോഗം ആന്‍ഡ്രൂസ് ജോസഫ് ഉദ്ഘാടനം ചെയ്തു.വിനോദ് പാലയാണ അധ്യക്ഷത വഹിച്ചു.നാസര്‍ വെള്ളമുണ്ട, വര്‍ഗീസ്,പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ ദിവസം നേതാക്കളെ സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.