മുത്തങ്ങ ഭൂസമരത്തിന്റെ 18-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ജോഗി അനുസ്മരണം നടത്തി.സി.കെ.ജാനു,എം.ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്.ഭൂസമരം ഇനിയും അനിവാര്യമെന്നും നേതാക്കള്‍.
മുത്തങ്ങ ഭൂസമരത്തിന്റെ 18ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സമരത്തില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ച ആദിവാസി യുവാവ് ജോഗിയുടെ അനുസ്മരണം ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയത്.രാവിലെ ഗീതാനന്ദന്റെയും സി കെ ജാനുവിന്റെയും നേതൃത്വത്തില്‍ തകരപ്പാടിയിലെ ജോഗിസ്മൃതിമണ്ഡപത്തില്‍ ഗോത്രപൂജകളും പ്രാര്‍ത്ഥനകളും നടത്തി.തുടര്‍ന്ന് സംസാരിച്ച ഇരുനേതാക്കളും ഭൂസമരം ഇനിയും അനി്‌വാര്യമാണന്ന് പറഞ്ഞു.മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വികസനത്തിന്റെ പേരില്‍ ആദിവാസി വിഭാഗങ്ങളെ ഫഌറ്റുകളിലേക്ക് മാറ്റി ചേരിവല്‍ക്കരണം നടത്തുകയാണന്നും ഇരുവരും ആരോപിച്ചു.ഭൂമി രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കിയ സമരമാണ് മുത്തങ്ങ ഭൂസമരം.എന്നാല്‍ ഇതുവരെ ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവുന്നില്ലന്നും നേതാക്കള്‍ ആരോപിച്ചു.സി കെ ജാനു പുതിയ പാര്‍്ട്ടി രൂപീകരി്ച്ചതിനെ തുടര്‍ന്ന് രണ്ടായ ഗോത്രമഹാസഭ ഇത്തവണ ഒന്നിച്ചാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്.ചടങ്ങില്‍ ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ഗോത്രമഹാസഭ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.ഇതിന്റെ ഭാഗമായി അടുത്ത മാസം മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും നടക്കും.