വികസന സെമിനാര്‍ സംഘടിപ്പിച്ചു
കണിയാമ്പറ്റ പഞ്ചായത്ത് വികസന സെമിനാര്‍ കമ്പളക്കാട് കാപ്പിലൊ വി.പി.എസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹരിത കേരളം , ലൈഫ് മിഷന്‍,ആര്‍ദ്രം , വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണം എന്നീ മിഷനുകളുടെ പ്രവര്‍ത്തനവുമായി സംയോജിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ അദ്ധ്യക്ഷയായിരുന്നു.വികസന സെമിനാറിന്റെ കരട് പദ്ധതി രേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍് ഗഫൂര്‍ കാട്ടി , മുന്‍ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് കൈമാറി.ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍്മാരും , ജില്ലാപഞ്ചായത്ത് അംഗങ്ങളും , കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.