വികസന സെമിനാര്‍ സംഘടിപ്പിച്ചു

0

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ 2021 -22 വാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിനുവേണ്ടിയുള്ള വികസന സെമിനാര്‍ അമ്പലവയല്‍ സെന്റ്മാര്‍ട്ടിന്‍ ഹാളില്‍് നടന്നു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാര്‍ ഉദ്ഘാടനം ചെയ്തു., അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീര്‍,എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

2021-22 വര്‍ഷത്തെ വികസന പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍ അമ്പലവയല്‍ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്ജിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ നിരവധി ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!