ഇന്ധനവില വര്‍ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി

0

ഇന്ധനവില വര്‍ധനവിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. കെ.പി.സി .സി എക്‌സിക്യുട്ടീവ് അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു.

ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് കേന്ദ്രസര്ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരമായി ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു, സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, എസ് മണി, പി വിനോദ്കുമാര്‍, കെ കെ മുത്തലിബ്, കെ ശശികുമാര്‍, കെ വാസു, കെ മഹേഷ്, സുബാഷ് എം സി, ബാലന്‍, ഡിന്റോ ജോസ്, കെ പ്രതാപന്‍, ഷബ്‌നാസ് തെന്നാനി, എം ജി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!