പരാതിയുമായി  ഉദ്യോഗാര്‍ത്ഥികളും

0

പനമരം അദാലത്തില്‍ എത്തിയവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളും.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് സെറികള്‍ച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് മന്ത്രിമാര്‍ക്ക് മുന്‍പില്‍ സങ്കടങ്ങളുമായി എത്തിയത്.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന ഉറപ്പും ഇവര്‍ക്ക് ലഭിച്ചു.

2016 ലാണ് ലാബ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.എന്നാല്‍ നാളിതുവരെ ഒരാളെ പോലും നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലായാണ് ഒഴിവുകളുള്ളത്.മന്ത്രിമാരുടെ മുന്‍പില്‍ സങ്കടങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന ഉറപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. ഇനി മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!