അദാലത്ത് തുണയായി റേഷന്‍കാര്‍ഡ് മഞ്ഞകാര്‍ഡായി

0

വെള്ളമുണ്ട പഞ്ചായത്തിലെ പീച്ചങ്കോട് പറമ്പത്ത് ഹൗസില്‍ ഭിന്നശേഷിക്കാരായ താഹിറ, സലീം ദമ്പതികളുടെ പരാതിയിലാണ് റേഷന്‍കാര്‍ഡ് തരം മാറ്റി മഞ്ഞകാര്‍ഡാക്കി നല്‍കിയത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുബമായിട്ടും ദാരിദ്ര്യരേഖയ്ക്ക് മുകളിലായിരുന്നു റേഷന്‍കാര്‍ഡ്.കാലങ്ങളായുള്ള അപേക്ഷക്കാണ് അദാലത്തില്‍ തീര്‍പ്പായത്.വീടും മുചക്ര വാഹനവും വേണമെന്ന അപേക്ഷയിലും തീരുമാനം ഉടന്‍ ഉണ്ടാകും.

അദാലത്തില്‍ എത്തിയ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.ഇവരുടെ പരാതി കേട്ടയുടനെ റേഷന്‍കാര്‍ഡ് തരം മാറ്റി ഈ ദമ്പതികളുടെ കൈകളില്‍ നല്‍കുകയായിരുന്നു. കാലങ്ങളായുള്ള ഈ അപേക്ഷക്ക് ഉടന്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ നിന്നും ഒരു കാര്യം കൂടി ഇവര്‍ മന്ത്രിയോട് ചോദിച്ചു. സ്വന്തമായി വീടില്ലെന്നും ഒരു മുചക്ര വാഹനം കൂടി വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി ഇവരില്‍ നിന്നും അപേക്ഷ നേരിട്ട് സ്വീകരിക്കുകയും ചെയ്തു.വകുപ്പ് മേധാവികള്‍ക്ക് കൈമാറിയ അപേക്ഷയിലും തീരുമാനം ഉടന്‍ ഉണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!