ഇരുകാലുകളും തളര്‍ന്ന് ജീവിതം ദുരിതത്തിലായ എടവക പാലമുക്ക് ചുണ്ടക്കണ്ടിയില്‍ റംലയ്ക്ക് വീട് വെച്ചു നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി.ഒപ്പം 5000 രൂപയുടെ ധനസഹായവും റംലയ്ക്ക് ലഭിച്ചു.നിലവിലുളള കുടുംബ സ്വത്തായ മൂന്ന് സെന്റ് സ്ഥലത്ത് വീട് വെച്ച് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ സ്ഥലം വാങ്ങി വീട് വെച്ച് നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് എക്സെസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മൂന്ന് സെന്റിലുള്ള കുടുംബവീട്ടില്‍ തനിച്ചാണ് നാല്‍പതുകാരിയായ ഇവരുടെ താമസം.വീട്ടിലേക്ക് വഴി പോലുമില്ല.വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഉപജീവനത്തിനുള്ള ഏക ആശ്രയം.എന്നാല്‍ അദാലത്തില്‍ എത്തി മന്ത്രിയെ നേരിട്ട് കണ്ടതോടെ വീട് എന്ന ആവശ്യമാണ് സഫലമായത്.ഒപ്പം 5000 രൂപയുടെ ധനസഹായവും റംലയ്ക്ക് ലഭിച്ചു.