മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതല്‍

0

വയനാട് ജില്ലയിലെ 6 വില്ലേജുകളെയും പ്രധാന പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന കരട് വിജ്ഞാപനം പിന്‍വലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം,മനുഷ്യന് തന്റെ മണ്ണില്‍ ജീവിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന്‍ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 18 മുതല്‍ മലയോര സംരക്ഷണ യാത്ര നടത്തും.

വയനാട് ജില്ലയിലെ നാല്‍പ്പത്തിയഞ്ചോളം സ്ഥലങ്ങളിലും നിലമ്പൂര്‍, മണിമൂളി, ചുങ്കക്കുന്ന് തുടങ്ങിയ മേഖലകളിലെ പത്തോളം സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ബഫര്‍സോണ്‍ പ്രഖ്യാപനത്തോട് ജനങ്ങളുടെ പ്രതികരണം അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ക്യാമ്പയിനും ഇരുപത്തിയൊന്നാം തീയതി മുതല്‍ കെസിവൈഎം ആരംഭിക്കും. ബഫര്‍സോണ്‍ പ്രഖ്യാപനം പിന്‍വലിക്കുന്നതുവരെ കെസിവൈഎം മാനന്തവാടി രൂപതയിലെ യുവജനങ്ങള്‍ മലയോര ജനതയോടൊപ്പം ഉണ്ടാകുമെന്ന് രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രൂപത സെക്രട്ടറി റ്റെസിന്‍ വയലില്‍,കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടം,സിന്‍ഡിക്കേറ്റ് അംഗം ഡെറിന്‍ കൊട്ടാരത്തില്‍,മേഖല പ്രസിഡന്റുമാരായ ബിബിന്‍ പിലാപ്പിളളില്‍,ലിബിന്‍ മേപ്പുറത്ത്,രൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!