ബീനാച്ചി പനമരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.കാരാറുകാരനും,ഉദ്യോഗസ്ഥരും പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.രണ്ട് വര്‍ഷമായിട്ടും പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ യാത്രക്കാരും,സമീപവാസികളും ദുരിതത്തിലാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡിന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാത്തതിലും, കരാറുകാരനും, ഉദ്യോഗസ്ഥരും പറഞ്ഞവാക്കുകള്‍ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് ബത്തേരി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് ഓഫീസിനുമുന്നില്‍ ജനകീയ സമതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.റോഡ് പണിയിലെ ക്രമക്കേടുകള്‍ പരിഹരിച്ച് കരാര്‍ വ്യവസ്ഥപ്രകാരം വേഗത്തില്‍ പൂര്‍ത്തീകരിക്കുക,കരാറുകാരനും,ഉദ്യോഗസ്ഥരും നല്‍കിയ ഉറപ്പുകള്‍ പാലിക്കുക എന്ന മുദ്രാവാക്യമുയര്‍്ത്തിയായിരുന്നു പ്രതിഷേധം.കരാറുകാരന്‍ നേരിട്ടെത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് ഈ മാസം 18ന് കരാറുകാരന്‍ എക്‌സിക്യൂട്ടീവ് ഓഫീസിലെത്താമെന്നും പ്രശ്‌നം ചര്‍ച്ചചെയ്യാമെന്നും നല്‍കിയ ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.