മാനന്തവാടി വിമലനഗര്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു
മാനന്തവാടി വിമലനഗര്‍ കുളത്താട വാളാട് എച്ച് എസ് പേരിയ റോഡ് പുനരുദ്ധാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.27 .30 കി.മീ നീളവും 10 മീറ്റര്‍ വീതിയും ഉള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി 98.56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.കെ എഫ് ഡബ്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ ഇ പി സി മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജീ സുധാകരന്‍ അധ്യക്ഷത വഹിച്ചു.റോഡിന്റെ സൂരക്ഷക്ക് മുന്‍ഗണന നല്‍കി ബി എം ബി സി നിലവാരത്തിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ഒ. ആര്‍ കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏല്‍സി ജോയി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീസ് വാളാട്, സല്‍മ കാസിം, ജോയിസി ഷാജു, കെ ഏസ് ടി പി ചീഫ് ഏഞ്ചീനീയര്‍ ഡാര്‍ലിന്‍ ഡി ഡിക്രൂസ്, അസി ഏക്‌സിക്യുട്ടിവ് ഏഞ്ചിനിയര്‍ ഷീല ചോറന്‍ തുടങ്ങിയവര്‍ സംസാരിച്ചു.