വയനാട് മെഡിക്കല്‍ കോളേജ് അടുത്ത വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാകും. ജില്ലാശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം ഉപയോഗപ്പെടുത്താന്‍. അനുവാര്യമായ 150 അധ്യാപക തസ്തിക സൃഷ്ടിച്ചു.ബാക്കിയുള്ളവ ഉടന്‍. മെഡിക്കല്‍ കോളേജിന് കിഫ്ബിയില്‍ നിന്ന് 300 കോടി അനുവദിച്ചു.
പുതിയ മെഡിക്കല്‍ കോളേജില്‍ സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ ജനിതകരോഗങ്ങളെ പഠിക്കുന്നതിനു വേണ്ടി ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റെര്‍ സ്ഥാപിക്കും.100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും.