പഴയ വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ജില്ലാ മൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള വയനാട് ജില്ലാ കമ്മറ്റി ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ റോഡുകളില്‍ നിന്നും 35 ലക്ഷം വാഹനങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നും ഇത് വര്‍ക്ക് ഷോപ്പ് മേഖലയെ സാരമായി ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതിനിടയിലാണ് ഇരുട്ടടി പോലെ മറ്റ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അസോസിയേഷന്‍ രംഗത്ത് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.