പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നടത്തി
തൊണ്ടര്‍നാട് കുഞ്ഞോത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി നിര്‍മിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 3.85 കോടി രൂപക്ക് സിഡ്കോ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത കെട്ടിടം 80 ആണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തില്‍ രണ്ട് നിലകളിലായാണ് നിര്‍മിക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു.
ശങ്കരന്‍ മാസ്റ്റര്‍, കെ.വി.ഗണേഷ്, എസ്.എം.പ്രമോദ് മാസ്റ്റര്‍ , കേളോത്ത് അബദുള്ള, തുടങ്ങിയവര്‍ സംസാരിച്ചു.