മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ രൂപീകരിച്ചു.
ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ ശരിയായ വ്യായാമം ലക്ഷ്യമാക്കി 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങി 14 ഇനം ഗെയിമുകളും അത് ലറ്റിക്ക് ഇനങ്ങളും ഉള്‍പ്പെടുത്തി മാസ്‌റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് െ്രെടസംഹാളില്‍ നടന്ന രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
എം.ജി.എ സംസ്ഥാന സെക്രട്ടറി ആര്‍.എസ്.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. എ.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി സി.പി വിന്‍സെന്റ് നെയും ജനറല്‍ സെക്രട്ടറിയായി എം.എഫ്. ഫ്രാന്‍സീസിനെയും ട്രഷററായി എ.കെ.മാത്യുവിനെയും തിരഞ്ഞെടുത്തു.