മാവോയിസ്റ്റുകളുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്: പോസ്റ്ററില്‍ വയനാട് സ്വദേശിയും

0

23 മാവോയിസ്റ്റുകളുടെ ചിത്രം ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിച്ച് പോലീസ് .പോസ്റ്ററില്‍ വയനാട് തലപ്പുഴ മക്കിമല സ്വദേശി ജിഷയുടെ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തില്‍ കാണുന്നവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കുന്നവരാണ്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും പോസ്റ്ററില്‍ പറയുന്നു.

ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണിയായതിനാല്‍ ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട തായിട്ടുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങലിനും പുനരധിവാസത്തിനുമുള്ള പദ്ധതികളും കേരളസര്‍ക്കാര്‍ ആവിഷ്‌കരി ച്ചിട്ടുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. വിദ്യാ ഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദനമാര്‍ഗങ്ങളും ലഭ്യമാക്കുമെന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പി ക്കുന്ന പക്ഷം 35,000 രൂപ വരെ പാരിതോഷികവും സര്‍ക്കാരിന്റെ ഭവന നയമനുസരിച്ച് വീട് ,ഓപ്പണ്‍ സ്‌കൂള്‍ മുഖേനയുള്ളതോ ആയ വിദ്യാഭ്യാസ ചെലവുകള്‍ക്ക് പ്രതിവര്‍ഷം 15000 രൂപ സാമ്പത്തികസഹായവും കീഴടങ്ങുന്നവര്‍ക്ക് നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിന് 25000 രൂപ വരെയും, കീഴടങ്ങള്‍ അപേക്ഷ അംഗീ കരി ക്കുന്ന പക്ഷം ആള്‍ക്ക് അഞ്ച് ലക്ഷം രൂപവരെയും ലഭിക്കും.

കീഴടങ്ങുന്നവരുടെ പേരിലുള്ള ചെറിയ കുറ്റകൃത്യ ങ്ങള്‍ക്കും നിയമലംഘനങ്ങളും തുടര്‍നടപടികള്‍ റദ്ദുചെയ്യുന്നതിനും നിയമസഹായം ലഭിമാക്കു മെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പദ്ധതി കളാണ് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!