ചികിത്സാ സൗകര്യങ്ങള്‍ ഇനിയുമകലെ
ഇനിയും പൂര്‍ണ്ണതയില്‍ എത്താതെ ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്. ക്യാന്‍സര്‍ ചികിത്സയില്‍ ജില്ലയിലെ ഏക ആശ്രയമായ ഈ ആതുരാലയംപരിമിതമായ സൗകര്യങ്ങളിലും മികച്ച സേവനം നല്‍കുന്നുണ്ട്. എങ്കിലും പൂര്‍ണ്ണതയില്‍ എത്താന്‍ ഇനിയും ഏറെസഞ്ചരിക്കാനുണ്ട് അംബേദ്കര്‍
മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്ററിന്.
ജില്ലയില്‍ വര്‍ഷത്തില്‍1500 ലധികം പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ഈമേഖലയില്‍ പഠനംനടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.ജില്ലയിലെ അര്‍ബുദരോഗികള്‍ കൂടുതലും എ എം സി സി യെ ആണ്ആശ്രയിക്കുന്നത്.ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ഈ ആസ്പത്രിയെ കൂടുതലായും ആശ്രയിക്കുന്നത്.അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പിയും റേഡിയേഷനു മടങ്ങുന്ന ചികില്‍സ ഇവിടെലഭിക്കുന്നുണ്ടെങ്കിലും ആധുനിക ചികിത്സാ രീതികള്‍ ആസ്പത്രിക്ക്ഇപ്പോഴും അന്യമാണ്. അര്‍ബുദ രോഗികളുടെശസ്ത്രക്രിയ,രോഗ നിര്‍ണ്ണയത്തിനാ വശ്യ മായ സി ടി സ്റ്റിമുലേറ്റര്‍, ലിനിയര്‍ ആക്‌സിലറേറ്റര്‍, ആധുനിക ലാമ്പ് ഉള്‍പ്പെടെയുള്ള ചികിത്സാ സംവി ധാനങ്ങള്‍ ഇനിയും ഇവിടെ ഒരുക്കേണ്ടതായുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളജീവനക്കാര്‍ ആണ് രോഗികള്‍ക്ക് അല്പംആശ്വാസം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ ഉള്ള ജില്ലയില്‍ രോഗികളുടെയും ജനസംഖ്യയുടെയും കണക്ക് പരിശോധിക്കുമ്പോള്‍ നല്ലൂര്‍നാട് ആസ്പത്രി യില്‍ നാലു റേഡിയോഓങ്കോളജിസ്റ്റിന്റെയും മൂന്നുശസ്ത്ര ക്രിയാ വിദഗ്ദന്റെയുംഇതിന് ആനുപാതികമായി നേഴ്‌സുമാരുടെയും തസ്തിക ആവശ്യമാണ്. ഇതിനു പുറമെ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് എന്നിവരുടെയുംതസ്തികകള്‍ സൃഷ്ടിക്ക പ്പെടേണ്ട തുണ്ട്.ഇതിനു പുറമെ ഈ ആധുരാലയത്തിലെക്ക് എത്തിച്ചേരാന്‍ യാത്രാ സൗകര്യമില്ലാത്തത് രോഗികള്‍ക്കും സ്ഥാപനത്തിലേക്ക് എത്തുന്ന ജിവനക്കാര്‍ക്കും കനത്തതിരിച്ചടിയാവുന്നു. മുന്‍പ് നാലു ട്രിപ്പുകളിലായി രണ്ടു കെ.എസ്. ആര്‍.ടി.സി ബസ്സുകള്‍ഓടിയിരുന്നെങ്കിലും ഇപ്പോള്‍ മാസങ്ങളായി ഇവയുടെ ഓട്ടംനിലച്ചു.ഇപ്പോള്‍ ആകെയുള്ളത് പ്രദേശവാസികളുടെ ജനകീയ ബസ്സാണ.് ഇതും നഷ്ടങ്ങളുടെ പേര് പറഞ്ഞ് ആശുപത്രിയുടെ അരക്കിലോമീറ്റര്‍ അകലെ ഓട്ടം നിര്‍ത്തുകയാണ്
തികച്ചുംനിര്‍ധനരായവര്‍ ആശ്രയിക്കുന്ന ഈ ആധുരാലയത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടി കിടത്തി ചികിത്സ അരംഭിക്കുകയും,യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെഎസ്.ആര്‍.ടി. സിസര്‍ക്കുലര്‍ സര്‍വീസ് തുടങ്ങണമെന്നുമാണ് ആവശ്യം ഉയരുന്നത്.